ലഖ്േനാ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്വാജി പാർട്ടിയുമായി സഖ്യത്തിന് നീക്കമിട്ട് ആം ആദ്മി പാർട്ടി. എ.എ.പി നേതാവ് സഞ്ജയ് സിങ്ങും എസ്.പി നേതാവ് അഖിലേഷ് യാദവും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. 'ഞങ്ങൾ പരസ്പരം സംസാരിച്ച് ഒരു സഖ്യത്തിലേക്ക് നീങ്ങുകയാണ്' -എന്നായിരുന്നു സഞ്ജയ് സിങ്ങിന്‍റെ പ്രതികരണം.
ലഖ്നോവിലെ ലോഹ്യ ട്രസ്റ്റ് ഒാഫിസിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ചർച്ച ഒരു മണിക്കൂറോളം നീണ്ടു. രണ്ടുമാസം മുമ്പ് എസ്.പി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്‍റെ ജന്മദിന ആഘോഷങ്ങൾക്കിടെ സഞ്ജയ് സിങ്ങും അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു.
സഞ്ജയ് സിങ്ങും അഖിലേഷ് യാദവും തമ്മിൽ നടത്തിയ ചർച്ച അനുകൂലമായിരുന്നുവെന്നും തെരഞ്ഞെടുപ്പിലെ അജണ്ടകൾ വിഷയമായെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം, എ.ഐ.എം.ഐ.എം പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പാർട്ടി േനതാവ് അസദുദ്ദീൻ ഉവൈസിയുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയിട്ടില്ലെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.