'എ.എ.പിയെന്നാൽ 'കുറച്ചധികം പാപം' എന്നാണർത്ഥം'; സഞ്ജയ് സിങ്ങിനെതിരായ അന്വേഷണത്തിന് പിന്നാലെ ആം ആദ്മിയെ വിമർശിച്ച് ബി.ജെ.പി

ന്യൂഡൽഹി: സഞ്ജയ് സിങ് എം.പിക്കെതിരായ ഇ.ഡി അന്വേഷണത്തിന് പിന്നാലെ ആം ആദ്മിയെ കടന്നാക്രമിച്ച് ബി.ജെ.പി. എ.എ.പി എന്നാൽ കുറച്ചധികം പാപം (ഓർ അധിക് പാപ്) എന്നാണ് അർത്ഥമെന്നും പാർട്ടി ഇപ്പോൾ ഇരയെ പോലെ പെരുമാറുകയാണെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

മദ്യനയ അഴിമതിക്കേസിലെ പ്രതികളിൽ ഒരാളായ ദിനേശ് ശർമയുമായി സിങ്ങിന് ബന്ധമുണ്ടെന്നും പൂനാവാല പറഞ്ഞു. പകപോക്കൽ രാഷ്ട്രീയമാണ് എ.എ.പിയുടെ ലക്ഷ്യമെങ്കിൽ കോൺഗ്രസ് അതിനെ പിന്തുണക്കുന്നത് എന്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിക്കും അദാനിക്കുമെതിരെ നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് സഞ്ജയ് സിങ്ങിനെതിരെ ഇ.ഡി റെയ്ഡ് നടത്തിയതെന്നും ബി.ജെ.പി സാധാരണക്കാരുടെ ശബ്ദം കേൾക്കുന്നില്ലെന്നുമാണ് എ.എ.പിയുടെ പ്രതികരണം.

"സഞ്ജയ് സിങ് നിരന്തരമായി മോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങൾ ഉയർത്തുന്നു. അതാണ് അദ്ദേഹത്തിന്‍റെ വീട്ടിൽ റെയ്ഡുകൾ നടക്കാൻ കാരണം. നേരത്തെയും ഒന്നും കണ്ടെത്തിയട്ടില്ല. ഇപ്പോഴും ഒന്നും കണ്ടെത്താൻ പോകുന്നില്ല. ഇന്നലെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടന്നു. ഇന്ന് സഞ്ജയ് സിങിന്‍റെ വീട്ടിൽ നടക്കുന്നു. ഞങ്ങൾക്ക് ഭയമില്ല"- ആം ആദ്മി പാർട്ടി വക്താവ് റീന ഗുപ്ത പറഞ്ഞു. 

Tags:    
News Summary - AAP Means more sins says BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.