ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽനിന്നുള്ള എം.പി സുശീൽ കുമാർ റിങ്കുവും നിയമസഭാംഗം ശീതൾ അങ്കുരാലും ബി.ജെ.പിയിൽ ചേർന്നു. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിെന്റ അറസ്റ്റിനെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന പാർട്ടിക്ക് മറ്റൊരു തിരിച്ചടിയാണ് ഇത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബി.ജെ.പിയിൽ ചേർന്നത്.
കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിനാണ് സുശീൽ കുമാർ റിങ്കു തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കോൺഗ്രസ് എം.എൽ.എയായ റിങ്കു കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് ‘ആപ്പി’ൽ ചേർന്നത്. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ജലന്ധറിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.