രാഘവ് ഛദ്ദ എം.പി 

രാഘവ് ഛദ്ദ എം.പി സർക്കാർ ബംഗ്ലാവ് ഒഴിയേണ്ട -ഡൽഹി കോടതി

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭ എം.​പി രാ​ഘ​വ് ഛദ്ദ​യെ സ​ർ​ക്കാ​ർ ബം​ഗ്ലാ​വി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി. എം.​പി ബം​ഗ്ലാ​വ്​ ഒ​ഴി​യേ​ണ്ട​തി​ല്ലെ​ന്ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​ക്കാ​ർ ബം​ഗ്ലാ​വ്​ ഒ​ഴി​യ​ണ​മെ​ന്ന​ രാ​ജ്യ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ്​ ഉ​ത്ത​ര​വി​നെ​തി​രെ ഛദ്ദ ​ന​ൽ​കി​യ ഹ​ര​ജി കോ​ട​തി അം​ഗീ​ക​രി​ച്ചു.

ഡ​ൽ​ഹി പ​ണ്ടാ​ര റോ​ഡി​ലെ ടൈ​പ്പ്-​ഏ​ഴ്​ ബം​ഗ്ലാ​വാ​യി​രു​ന്നു രാ​ഘ​വ്​ ഛദ്ദ​ക്ക്​ ആ​ദ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ആ​ദ്യ​മാ​യി എം.​പി​യാ​യ ഛദ്ദ​ക്ക് ടൈ​പ്പ്-​ഏ​ഴ്​ ബം​ഗ്ലാ​വ്‌ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​റ്റൊ​രു ഫ്ലാ​റ്റ് അ​നു​വ​ദി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്യ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ രാ​ഘ​വ് ഛദ്ദ ​ന​ൽ​കി​യ ഹ​ര​ജി​യി​ൽ പ​ട്യാ​ല കോ​ട​തി രാ​ജ്യ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചു.

തു​ട​ർ​ന്ന്​ എം.​പി ഹൈ​കോ​ട​തി​​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യി എം.​പി​യാ​യ ബി.​ജെ.​പി​ക്കാ​ർ​ക്ക് ടൈ​പ്പ്-​ഏ​ഴ്​ ബം​ഗ്ലാ​വ്​ അ​നു​വ​ദി​ച്ച​ത്​ രാ​ഘ​വ്​ ഛദ്ദ ​കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അതിനിടെ, രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന് തന്നെ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ഘ​വ് ഛദ്ദ ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചിരുന്നു. ഛദ്ദ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി രാജ്യസഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് അയച്ചു.

കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയുടെ സഹായം തേടിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

നോട്ടീസ് അയക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇടക്കാല ആവശ്യങ്ങളൊന്നും രാഘവ് ഛദ്ദ മുന്നോട്ടുവെക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. ദേശീയ പ്രാധാന്യമുള്ള ഒരു കേസാണ് ഇതെന്നും രാജ്യസഭാ ചട്ടം 266 ചെയർമാന് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം നൽകുന്നില്ലെന്നും ദ്വിവേദി ബോധിപ്പിച്ചു.

അന്വേഷണം നിലനിൽക്കേ ഒരു പാർലമെന്റ് അംഗത്തെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിന് ന്യായീകരണമുണ്ടോ? പരാതി പരിശോധിക്കാനും അന്വേഷിക്കാനും അതിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ച ശേഷം സസ്പെൻഷൻ ഉത്തരവ് ഇറക്കാമോ? ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിൽ സമ്മതമില്ലാതെ എം.പിമാരുടെ പേരു ചേർത്തത് അവകാശ ലംഘനമാകുമോ? തുടങ്ങിയ ചോദ്യങ്ങളും ദ്വിവേദി ഉന്നയിച്ചു.

Tags:    
News Summary - AAP MP Raghav Chadha won’t have to vacate govt bungalow for now, Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.