ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വർഷം -കെജ്​രിവാൾ

ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിക്ക്​ പൂർണ സംസ്​ഥാന പദവി എന്ന ആവശ്യം ഉന്നയിച്ചുള്ള ആം ആദ്​മി പാർട്ടിയു​െ ട പ്രകടന പത്രിക പുറത്തിറക്കി. ന്യൂഡൽഹിയിൽ പാർട്ടി അധ്യക്ഷൻ അരവിന്ദ്​ കെജ്​രിവാളാണ്​ പ്രകടന പത്രിക പ്രകാശനം ച െയ്​തത്​. ലേകർ രഹേംഗേ പൂർണ്​ രാജ്യ (പൂർണ സംസ്​ഥാന പദവി നേടും) എന്ന തല​ക്കെ​ട്ടോടു കൂടിയുള്ള പ്രകടന പത്രികയണ്​ പുറത്തിറക്കിയത്​.

ഡൽഹിയുടെ പൂർണ സംസ്​​ഥാന പദവിയാണ്​ മുഖ്യ വിഷയമായി ഉന്നയിക്കുന്നത്​. ആംആദ്​മി പാർട്ടി ഡ ൽഹിക്ക്​ പൂർണ സംസ്​ഥാന പദവി നേടിക്കൊടുക്കും. സംസ്​ഥാനത്തെ ഏഴ്​ സീറ്റുകൾ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിക്കുമെന്നും കെജ്​രിവാൾ അവകാശപ്പെട്ടു.

ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വർഷമാണ്​ 2019 എന്ന്​ കെജ്​രിവാൾ പറഞ്ഞു. ഇന്ത്യയുടെ ഐക്യം ഇന്ന്​ ഭീഷണി നേരിടുകയാണ്​. അതുകൊണ്ടാണ്​ ഇൗ വർഷം പാർട്ടിയുടെ പ്രകടന പത്രികയെ കുറിച്ചല്ലാതെ വിഭജിക്കാൻ വരുന്നവരുടെ കൈകളിൽ നിന്ന്​ രാജ്യത്തെ സംരക്ഷിക്കുന്നതിനെ കുറിച്ച്​ പറയുന്നത്​ - അരവിന്ദ്​ കെജ്​രിവാൾ വ്യക്​തമാക്കി.

കോൺഗ്രസ്​ ഡൽഹിയിൽ ഏഴു സീറ്റുകളിലും ജയിക്കുന്ന നിലയിലായിരുന്നെങ്കിൽ അവർക്ക്​ വേണ്ടി എല്ലാ സീറ്റും ഒഴിഞ്ഞു കൊടുക്കാൻ ആംആദ്​മി പാർട്ടി തയാറായിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാവുന്ന സ്​ഥിതിയിലല്ല കോൺഗ്രസ്​. ആശയക്കുഴപ്പത്തിലായ മുസ്​ലികളുടെയും ഹിന്ദുക്കളുടെയും ഒരു വോട്ടുപോലും കോൺഗ്രസിന്​ ലഭിക്കില്ല - കെജ്​രിവാൾ വിമർശിച്ചു.

അധികാരത്തിൽ തിരികെ വരാൻ മോദി​െയ ഡൽഹി നിവാസികൾ അനുവദിക്കരുതെന്ന്​ കെജ്​രിവാൾ ആവശ്യപ്പെട്ടു. മോദി-ഷാ വീണ്ടും അധികാരത്തി​െലത്തിയാൽ അതിന്​ രാഹുൽ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്നും കെജ്​രിവാൾ ആരോപിച്ചു.

Tags:    
News Summary - AAP Releases Party Manifesto - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.