2023ലെ പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി; പ്രചാരണം തുടങ്ങി

കൊൽക്കത്ത: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ 2023ലെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം പ്രാദേശിക ഘടകം പ്രചാരണം തുടങ്ങിക്കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ആം ആദ്മി പാർട്ടി നടത്തിയ റാലി ഇതിന്‍റെ തുടക്കമാണെന്നും എ.എ.പിയുടെ ബംഗാൾ ചുമതലയുള്ള സഞ്ജയ് ബസു എ.എൻ.ഐയോട് പറഞ്ഞു.

പഞ്ചാബിലെ ആംആദ്മിയുടെ അട്ടിമറി വിജയം ആഘോഷിക്കാൻ പാർട്ടിയുടെ ബംഗാൾ ഘടകം മാർച്ച് 13ന് സംസ്ഥാനത്ത് വിജയാഘോഷ റാലി നടത്തിയിരുന്നു. പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെയും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും പ്ലക്കാർഡുകൾ വഹിച്ചുള്ള റാലിക്ക് വലിയ സ്വീകാര്യതയാണ് സംസ്ഥാനത്ത് ലഭിച്ചത്. പശ്ചിമ ബംഗാളിൽ പാർട്ടി നടത്തുന്ന ആദ്യ റാലി കൂടിയായിരുന്നു ഇത്.


2014ൽ സംസ്ഥാനത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയത് മുതൽ ആംആദ്മി പാർട്ടിക്ക് ശക്തമായ അടിത്തറകൾ ഉറപ്പിക്കാനുള്ള അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലായിരുന്നു. പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, തൃണമൂൽ കോൺഗ്രസിന്റെ കോട്ടയിൽ കാലുറപ്പിക്കാനാണ് ആം ആദ്മി പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്. ബംഗാളിന് പുറമെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആം ആദ്മി തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - AAP to contest 2023 panchayat polls in Mamata-ruled Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.