ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന് ആം ആദ്മി പാർട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. അടുത്ത വർഷം ജനുവരിയിൽ രാജ്യസഭയിലേക്ക് അയക്കുന്നതിന് എ.എ.പി പാർട്ടിക്ക് പുറത്തുനിന്നുള്ളവരെയാണ് പരിഗണിക്കുന്നത്. രഘുറാം രാജനെ പോലുള്ളവരെയാണ് രാജ്യസഭയിേലയക്കാൻ പാർട്ടി താൽപര്യപ്പെടുന്നതെന്നും അതുസംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കയാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആം ആദ്മി പാർട്ടിക്ക് മൂന്ന് രാജ്യസഭാ സീറ്റുകളാണുള്ളത്. പാർട്ടി നേതാക്കളിൽ നിന്നുമല്ലാതെ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെയും മറ്റുമേഖലകളിലെ വിദഗ്ധരെയുമാണ് മുഖ്യമന്ത്രി കെജ്രിവാൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്. ആർ.ബി.െഎയിൽ നിന്നും പടിയിറങ്ങിയ രഘുറാം രാജൻ മോദി സർക്കാറുമായി സ്വരചേർച്ചയിലല്ല. എ.എ.പിയുടെ ഭാഗാമാകാൻ അദ്ദേഹം തയാറാകുമോയെന്നതും വ്യക്തമല്ല.
പാർട്ടിയിലെ മുതിർന്ന നേതാവ് കുമാർ വിശ്വാസ് തനിക്ക് രാജ്യസഭാംഗമാകാൻ താൽപര്യമുണ്ടായിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് എ.എ.പി ആർ.എസ്.എസ് ഏജൻറായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച ഇദ്ദേഹം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.