ലഖ്നോ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ അത്യുജ്വല വിജയം ആഘോഷിക്കാൻ ഉത്തർപ്രദേശിൽ വിജയറാലികൾ നടത്തുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ശനിയാഴ്ചയാണ് സംസ്ഥാനത്തുടനീളം വിജയറാലികൾ നടത്തുകയെന്ന് രാജ്യസഭ എ.എ.പി എം.പി സഞ്ജയ് സിങ് അറിയിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ ഒരു ബദലായി ആം ആദ്മി പാർട്ടിയെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂൽ ഉപയോഗിച്ച് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു. എല്ലാവർക്കും തുല്യ അവകാശം ലഭിക്കുന്നതിനുവേണ്ടി ഉത്തർപ്രദേശിന്‍റെ ഗ്രാമ പ്രദേശങ്ങളിൽ പോലും പാർട്ടിയുടെ സംഘടന സംവിധാനം പ്രവർത്തിക്കും. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ജില്ലാതല- സംസ്ഥാന നിർവാഹക സമിതി യോഗങ്ങൾ മാർച്ച് 23, 24 ദിവസങ്ങളിൽ ലഖ്നോവിൽ നടക്കും. സംസ്ഥാനത്ത് പാർട്ടി ശക്തിപ്പെടുത്തുന്നതിനുവേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടി ഉത്തർപ്രദേശിലെ 423 മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ഒരു സീററിൽ പോലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.