ഡൽഹിയിലെയും പഞ്ചാബിലെയും പോലെ കർണാടകയിലും സർക്കാർ രൂപീകരിക്കുമെന്ന് കെജ്രിവാൾ

ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. അഴിമതിയുടെ കേന്ദ്രമായി മാറിയ കർണാടകയിൽ പഞ്ചാബിൽ ചെയ്തത് പോലെ സർക്കാർ രൂപീകരിക്കാനാണ് താനെത്തിയതെന്ന് കെജ്രിവാൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞാനുസരണം സി.ബി.ഐ തന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഞങ്ങളുടേത് സത്യസന്ധമായ സർക്കാർ ആണെന്ന് റെയ്ഡിലൂടെ തെളിഞ്ഞെന്നും ഇതേ രീതിയിലുള്ള സർക്കാരാണ് കർണാടകയിൽ രൂപീകരിക്കാന്‍ ആം ആദ്മി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ഈ വർഷം നാല് ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിൽ എത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ രണ്ട് കോടി ആളുകൾക്ക് ചികിത്സ സൗജന്യമാണെന്നും നേരത്തെ ഡൽഹിയിലുണ്ടായിരുന്ന വൈദ്യുത പ്രതിസന്ധി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി സംസ്ഥാന യൂനിറ്റ് നേതാക്കളുമായി കെജ്രിവാൾ ചർച്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ആം ആദ്മിയുടെ ദക്ഷിണേന്ത്യയിലെ പഞ്ചാബ് ആയി കർണാടകയെ മാറ്റുമെന്നാണ് സംസ്ഥാന എ.എ.പി കൺവീനർ പൃഥ്വി റെഡ്ഡി വ്യക്തമാക്കിയത്.

Tags:    
News Summary - AAP will form government in Karnataka like it did in Delhi, Punjab: Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.