ന്യൂഡൽഹി: ഡൽഹി തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ നാലുസീറ്റും തൂത്തുവാരി ആംആദ്മി പാർട്ടി. ഒരു സീറ്റിൽ കോൺഗ്രസിനാണ് ജയം.
2022 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുള്ള സന്ദേശമാണ് എ.എ.പിയുടെ വിജയമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ബി.ജെ.പി ഭരണത്തിൽ മനം മടുത്തതായും സിസോദിയ കൂട്ടിച്ചേർത്തു.
രാവിലെ 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ കല്യാൺപുരി, രോഹിണി സി, ത്രിലോക്പുരി, ശാലിമാർ ബാഗ് എന്നിവിടങ്ങളിൽ എ.എ.പി ജയിച്ചു. ചൗഹാൻ ബംഗറിലാണ് കോൺഗ്രസിന്‍റെ വിജയം. അഞ്ചുസീറ്റിൽ ഒരു സീറ്റ് ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ആ സീറ്റും നഷ്ടപ്പെടുകയായിരുന്നു.
നാലിടങ്ങളിലെ കൗൺസലർമാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. 2019ൽ ബി.ജെ.പിയുടെ രേണു ജാജുവിന്റെ മരണത്തെ തുടർന്നാണ് ഒരിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ അഞ്ച് മുനിസിപ്പൽ വാർഡുകളിലും 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.