ഡൽഹി മദ്യനയം: കുറ്റപത്രത്തിൽ രാഘവ് ഛദ്ദയുടെ പേരും

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അധിക കുറ്റപത്രത്തിൽ എ.എ.പി രാജ്യസഭാ എം.പി രാഘവ് ഛദ്ദയുടെ പേരും. എന്നാൽ പ്രതിയായല്ല പേര് ഇടം പിടിച്ചത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പാർട്ടി നേതാവ് സഞ്ജയ് സിങ് തുടങ്ങി മറ്റ് നേതാക്കളും കുറ്റപത്രത്തിലുണ്ട്.

നിലവിൽ അറസ്റ്റിലുള്ള മനീഷ് സിസോദിയയുടെ വസതിയിൽ വെച്ച് മദ്യനയം നടപ്പാക്കുന്നത് സംബന്ധിച്ച് ചില ബിസിനസുകാരുമായി നടത്തിയ ചർച്ചയിൽ രാഘവ് ഛദ്ദയും പങ്കാളിയായിരുന്നെന്നാണ് ഇ.ഡിയുടെ ആരോപണം.

കേസിൽ ഫെബ്രുവരിയിൽ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - AAP's Raghav Chadha's Name Mentioned In Liquor Policy Case Chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.