ന്യൂഡല്‍ഹി: ആറുമാസം പ്രായമുള്ള ഭ്രൂണം ഗര്‍ഭച്ഛിദ്രം നടത്താന്‍ മുംബൈ സ്വദേശിയായ യുവതിക്ക് സുപ്രീംകോടതിയുടെ അനുമതി. തലയോട്ടിയില്ലാത്ത ഗര്‍ഭസ്ഥ ശിശു ജനിച്ചാലും ജീവിച്ചിരിക്കില്ളെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ണായക ഉത്തരവിട്ടത്. പരാതിക്കാരിയുടെ ജീവന്‍ സംരക്ഷിക്കാന്‍ നീതിയുടെ താല്‍പര്യം പരിഗണിച്ച് ഈ ഹരജിയില്‍ ഭ്രൂണഹത്യക്ക് അനുമതി നല്‍കുകയാണെന്ന് ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. ഒരുസംഘം ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കണം ഭ്രൂണത്തിന്‍െറ ജീവനെടുക്കേണ്ടതെന്നും അതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും റെക്കോഡ് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഗര്‍ഭം ധരിച്ച് 20 ആഴ്ചക്കുള്ളില്‍ മാത്രമേ ആരോഗ്യപരമായ കാരണങ്ങളാല്‍ നിലവില്‍ ഭ്രൂണഹത്യക്ക് നിയമപരമായ അനുമതിയുള്ളൂ. എന്നാല്‍, അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ ഈ നിബന്ധനയിലും ഇളവ് നല്‍കാമെന്ന് വ്യവസ്ഥയുണ്ട്.
അമ്മയുടെ ജീവന്‍ അപകടത്തിലായ ഘട്ടത്തില്‍ മുമ്പും 20 ആഴ്ചക്കു ശേഷം ഭ്രൂണഹത്യക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.