മുംബൈ: വിവാഹിതനാകാൻ താൽക്കാലിക പരോൾ അനുവദിക്കണമെന്ന് മുംബൈ സ്ഫോടനക്കേസിൽ ശിക്ഷ കാത്തുകഴിയുന്ന അധോലോക തലവൻ അബു സലീം വീണ്ടും ടാഡ കോടതിയിൽ. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും രണ്ടുപേർക്ക് േബാംെബ, ഡൽഹി ഹൈകോടതികൾ വിവാഹത്തിന് പരോൾ നൽകിയത് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. അപേക്ഷയിൽ കോടതി സി.ബി.െഎയുടെ നിലപാട് തേടി.
2014ൽ കോടതിനടപടികൾക്കായി ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകുേമ്പാൾ ട്രെയിനിൽവെച്ച് മുംബ്ര നിവാസിയായ പെൺകുട്ടിയുമായി സലീം വിവാഹിതനായെന്ന് വാർത്ത വന്നിരുന്നു. സലീമിനൊപ്പം പെൺകുട്ടിയുടെ ചിത്രവും പ്രസിദ്ധീകരിച്ചു. ഇത് നിഷേധിച്ച് സലീമും പെൺകുട്ടിയും രംഗത്തെത്തി. വാർത്തയെ തുടർന്ന് താൻ അപമാനിക്കപ്പെട്ടുവെന്നും മറ്റാരും ഇനി തന്നെ വിവാഹം കഴിക്കില്ലെന്നും സലീമിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി ടാഡ കോടതിയെ സമീപിച്ചിരുന്നു. പെൺകുട്ടിക്ക് ആരെയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് കോടതി ഹരജി തള്ളി. 2015ൽ അബു സലീമും വിവാഹത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കാത്തതിനാലാണ് വീണ്ടും അപേക്ഷ നൽകിയത്.
93ലെ മുംബൈ സ്ഫോടനക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ അബു സലീമിനെതിരെ ശിക്ഷാവിധി വരാനിരിക്കെയാണ് വിവാഹത്തിനായി പരോളിന് അപേക്ഷ നൽകിയത്. ബിൽഡർ പ്രദീപ് ജയിൻ കൊലക്കേസിൽ ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2005ലാണ് അബു സലീമിനെയും മുൻ നടി മോണിക്ക ബേദിയെയും പോർചുഗീസ് ഇന്ത്യക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.