ലഖ്നോ: യു.പിയിലെ വരാണസി സംസ്കൃത സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും എൻ.എസ്.യു(ഐ) ആണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലെ തോൽവി എ.ബി.വി.പിക്ക് കനത്ത തിരിച്ചടിയായി.
എൻ.എസ്.യു(ഐ) സ്ഥാനാർഥികളായ ശിവം ശുക്ല പ്രസിഡന്‍റായും ചന്ദൻ കുമാർ മിശ്ര വൈസ് പ്രസിഡന്‍റായും അവനിഷ് പാണ്ഡെ ജനറൽ സെക്രട്ടറിയായും രജനികാന്ത് ദുബെ ലൈബ്രറിയനായും തെരഞ്ഞെടുക്കപ്പെട്ടു.
എ.ബി.വി.പിക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ കാമ്പസിൽ സംഘർഷസാധ്യതയെ തുടർന്ന് ആഹ്ലാദപ്രകടനം ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. പൊലീസ് സുരക്ഷയിലാണ് വിജയികളെ വീടുകളിലേക്കെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.