ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥികള്‍ക്കുനേരെ എ.ബി.വി.പി ആക്രമണം. ചൊവ്വാഴ്ച നോര്‍ത്ത് കാമ്പസില്‍ നടന്ന പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഐസ പ്രവര്‍ത്തകരേയാണ് മര്‍ദിച്ചത്. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് പൊലീസ് രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ സംഘടനയില്‍നിന്ന് നീക്കം ചെയ്തതായി എ.ബി.വി.പിയും അറിയിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്ല റാശിദ് എന്നിവരെ രാംജാസില്‍ സെമിനാറിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാലയില്‍ എ.ബി.വി.പിയുടെ ആക്രമണത്തിന്‍െറ തുടക്കം. വിദ്യാര്‍ഥികളേയും മാധ്യമപ്രവര്‍ത്തകരേയും മര്‍ദിക്കുന്നതിന് എ.ബി.വി.പിക്ക് കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥികള്‍ കോടതിയില്‍ ഹരജി നല്‍കി. ഈ ആഴ്ചതന്നെ ഹരജി കോടതി പരിഗണിക്കും. സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ട മൂന്നു പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച ദേശീയ മനുഷ്യാവകാശ കമീഷനും പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഗുര്‍മെഹര്‍ കൗറിന്‍െറ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും വിദ്യാര്‍ഥിനിക്ക് എല്ലാവിധ സുരക്ഷയും നല്‍കുമെന്നും ഡല്‍ഹി പൊലീസ് സ്പെഷല്‍ കമീഷണര്‍ ദീപേന്ദര്‍ പട്നായിക് പറഞ്ഞു. മകള്‍ക്കുണ്ടായ ഭീഷണിയില്‍ ഭയന്ന് ഡല്‍ഹിയില്‍നിന്നും ഗുര്‍മെഹര്‍ കൗറിനെ മാതാവ് ജലന്ധറിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
അതേസമയം, ഗുര്‍മെഹറിന് നേരെ ബലാത്സംഗ ഭീഷണിയുള്ളതായി അറിയില്ളെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജുജു പറഞ്ഞു. ബോളിവുഡ് താരം അനുപം ഖേറും ഗുര്‍മെഹറിന് പിന്തുണയുമായി വന്നു. ആരും യുദ്ധം ഇഷ്ടപ്പെടുന്നില്ല. ഗുര്‍മെഹറിന്‍െറ വാക്കുകളാണ് ശരിയെന്നും അനുപം ഖേര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.