ഐ.ഡി.എസ്: ഉറവിടം ആവശ്യപ്പെടരുതെന്ന്  ബാങ്കുകള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: കൃത്യമായ രേഖകളില്ലാതെ സൂക്ഷിച്ചിരിക്കുന്ന പണം വെളുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഐ.ഡി.എസ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യഗഡു നികുതി അടയ്ക്കാനുള്ള തീയതി അവസാനിക്കാനിരിക്കെ, വരുമാനത്തിന്‍െറ ഉറവിടം ആവശ്യപ്പെടരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം. ബംഗളൂരുവില്‍ കഴിഞ്ഞദിവസം, പിഴയോടുകൂടിയ നികുതി അടയ്ക്കാനത്തെിയ ആളോട് ഉറവിടം വ്യക്തമാക്കാതെ പണം സ്വീകരിക്കാനാവില്ളെന്ന് അറിയിച്ച് ബാങ്ക് അധികൃതര്‍ മടക്കി അയച്ച സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ) ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. 
അസാധുവാക്കിയ 500 രൂപ നോട്ട് നികുതിയായി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി)  റിസര്‍വ് ബാങ്കുമായി നടത്തിയ ചര്‍ച്ചകളും ഇതോടൊപ്പം ഐ.ബി.എ അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 

കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഐ.ഡി.എസ് പദ്ധതി പ്രഖ്യാപിച്ചത്. 45 ശതമാനം നികുതിയും പിഴയും നല്‍കി കള്ളപ്പണം വെളുപ്പിക്കുന്നതിന് അവസരം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു ഈ അവസരം. എന്നാല്‍, അതിനുശേഷം നികുതി അടയ്ക്കാന്‍ എത്തിയ പല ആളുകളോടും നിക്ഷേപത്തിന്‍െറ ഉറവിടം ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് ഐ.ബി.എ വിഷയത്തില്‍ ഇടപെട്ടത്. ഐ.ഡി.എസ് പദ്ധതി വഴി 65250 കോടി രൂപയാണ് വെളുപ്പിച്ചത്. ഇതുവഴി സര്‍ക്കാറിന് 30,000 കോടിയോളം ലഭിച്ചുവെന്നാണ് കണക്ക്.
Tags:    
News Summary - Accept IDS payments till 2017; don't ask source: IBA to banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.