ന്യൂഡല്‍ഹി: നോയിഡ എക്‌സ്‌പ്രസ് ൈഹവേയിൽ ലംബോർഗിനി-ഡിസയർ മത്സരയോട്ടത്തെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ മണ്ഡവാലി സ്വദേശി അസദ് അഹമദ് (28)ആണ് മരിച്ചത്. അമിത വേഗത്തില്‍ പോകുകയായിരുന്ന ലംബോര്‍ഗിനിയെ മറിക്കടക്കാനുള്ള സ്വിഫ്റ്റ് ഡിസയറിെൻറ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം നടന്നത്.
സ്വിഫ്റ്റ് ഡിസയറും ലംബോര്‍ഗിനിയും തമ്മിലുള്ള മത്സരയോട്ടത്തില്‍ ഡിസയറില്‍ ഇടിക്കാതിരിക്കാന്‍ ലംബോര്‍ഗിനി ഇടതു വരിയിലേക്ക് മാറ്റിയതാണ് അപകടത്തിനിടയാക്കിയത്. ഇടത്തേക്ക് മാറ്റിയ ലംബോര്‍ഗിനി അതുവഴി പോവുകയായിരുന്ന മാരുതി ഇക്കോ വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇക്കോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എക്‌സ്‌പ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ ലഭിച്ചത്.
ഇടത്തേ വരിയില്‍ പോകുകയായിരുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.സ്വിഫ്റ്റ് ഡിസയറിെൻറ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലംബോര്‍ഗിനിയുടെ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
#WATCH CCTV Footage of collision between cars near Noida Expressway in sector 135, one dead. #UttarPradesh (July 8th) pic.twitter.com/j9zo66zVdy
— ANI UP (@ANINewsUP) July 9, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.