ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനും മൂല്യനിർണയവും ശക്തിപ്പെടുത്താൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഉന്നത സമിതി രൂപവത്കരിച്ചു. ഐ.ഐ.ടി കാൺപുർ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപെഴ്സൻ ഡോ. കെ. രാധാകൃഷ്ണൻ സമിതിയെ നയിക്കും.
2020ലെ ദേശീയ വിദ്യാഭ്യാസനയം വിഭാവനംചെയ്തതതിന് അനുസരിച്ചുള്ള നടപടികൾക്കായി നാഷനൽ അക്രഡിറ്റേഷൻ കൗൺസിലിന് (നാക്) മാർഗനിർദേശം നൽകുക എന്നതാണ് സമിതിയുടെ ലക്ഷ്യം.
മൃദുൽ ഹസാരിക (വൈസ് ചാൻസലർ, മഹാപുരുഷ ശ്രീമൻത ശങ്കരദേവ വിശ്വവിദ്യാലയ അസം), പ്രഫ. ഭാരത് ഭാസ്കർ ( ഐ.ഐ.എം ലഖ്നോ), ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
അക്രഡിറ്റേഷൻ റാങ്കിങ്ങിലൂടെ വിദ്യാർഥികൾക്ക് മികവുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകട്ടെ തങ്ങളുടെ മികവും ദൗർബല്യവും വിലയിരുത്താൻ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.