റേഷൻ കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ കൊലപാതകം; മുഖ്യപ്രതി അറസ്​റ്റിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബാലിയ ഗ്രാമത്തിൽ പൊലീസുകാർക്ക്​ മുമ്പിൽവെച്ച്​ ഒരാളെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി അറസ്​റ്റിൽ. ബി​.ജെ.പി എം.എൽ.എയുടെ സഹായിയായ ദിരേന്ദ്ര സിങ്​ പ്രാദേശിക കോടതിയിൽ കീഴടങ്ങുകയായിരുന്നു. അവിടെനിന്ന്​ പൊലീസ്​ കസ്​റ്റഡിയി​ൽ​ വിട്ടയച്ചു.

പ്രതിയെ പിടികൂടാൻ സാധിച്ചത്​ ആശ്വാസകരമാണെന്ന്​ ​​കൊല്ലപ്പെട്ട ജയ്​പ്രകാശി​െൻറ കുടുംബം പ്രതികരിച്ചു. റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ 46കാരനായ ജയ്​പ്രകാശിനെ ദിരേന്ദ്രസിങ്​ വെടിവെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ദിരേന്ദ്രസിങ്​ ഇയാൾക്ക്​ നേരെ മൂന്നുതവണ വെടിയുതിർത്തതായി സാക്ഷികൾ പറഞ്ഞു.

പൊലീസുകാരുടെയും പ്രാദേശിക അധികാരികളുടെയും മുമ്പിൽ വെച്ചായിരുന്നു അതിക്രമം. ഇയാളെ പിന്തുണച്ച്​ ബി.ജെ.പി എം.എൽ.എ രംഗത്തെത്തിയത്​ വിവാദമായിരുന്നു. സ്വാഭാവികമായി സംഭവിക്കാവുന്ന ആക്രമണമെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.  

Tags:    
News Summary - Accused Of Killing Man In Presence Of Cops Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.