മുഹമ്മദ് അക്ബർ ലോൺ

2018ൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; നാഷനൽ കോൺഫറൻസ് നേതാവ് മാപ്പ് പറയണമെന്ന് കേന്ദ്രം



ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം വകുപ്പ് റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന പ്രധാന ഹർജിക്കാരിൽ ഒരാളായ നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ മാപ്പ് ചറയണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.

2002 മുതൽ 2018 വരെ ജമ്മുകശ്മീർ നിയമസഭാംഗമായിരുന്ന ലോൺ നിയമസഭക്കകത്തും പുറത്തും പാക് അനുകൂല മുദ്രാ വാക്യം വിളിച്ചെന്നാണ് ആരോപണം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനും എതിരായ ഹർജികളിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പാകിസ്ഥാൻ അനുകൂല നിലപാടെടുത്തെന്ന ആരോപണത്തിൽ ലോണിനോട് പ്രതികരണം തേടുമെന്ന് അറിയിച്ചു.

ജസ്റ്റിസ് എസ്‌.കെ കൗൾ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് തിങകളാഴ്ച രാവിലെ 370 ആം വകുപ്പ് റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന കേസിന്റെ 15ാം ദിവസത്തെ വാദം കേൾക്കുന്നതിനായി ചേർന്നപ്പോൾ കശ്മീർ പണ്ഡിറ്റുകളെ പ്രതിനിധാനം ചെയ്യുന്ന റൂട്ട്സ് ഇൻ കശ്മീർ എന്ന സംഘടനയുടെ അഭിഭാഷകനാണ് ലോൺ മാപ്പു പറയണമെന്ന ്ആവശ്യം ഉയർത്തിയത്. അതിനിടെ, കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ലോൺ ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തുകയും ജമ്മു കാശ്മീരിലെ വിഘടന- ഭീകര ശക്തികളെ എതിർക്കുകയും ചെയ്തു എന്നതിന് ലോൺ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ജനപ്രതിനിധിയായി സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു, ഒരു സാധാരണക്കാരനല്ല എന്നും തുഷാർ മേത്ത പറഞ്ഞു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കും പ്രസ്താവനകൾക്കും ലോൺ പശ്ചാത്താപം പ്രകടിപ്പിക്കണ​െമന്നും  മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ മൊഴികൾ രേഖപ്പെടുത്തണമെന്നും മുതിർന്ന അഭിഭാഷകൻ വി.ഗിരി പറഞ്ഞു.

Tags:    
News Summary - Accused of shouting pro-Pakistan slogans in 2018; The Center wants the National Conference leader to apologise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.