പ്രണയഭംഗം: ഡോക്​ടർക്കു​നേരെ നഴ്​സി​​െൻറ ആസിഡ്​ ആക്രമണം

തി​രു​പ്പ​തി: പ്ര​ണ​യ​ഭം​ഗ​ത്തെ തു​ട​ർ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഡോ​ക്​​ട​ർ​ക്കു​ ​േന​രെ ന​ഴ്​​സി​​​െൻറ ആ​സി​​ഡ്​ ആ​ക്ര​മ​ണം. ആ​ന്ധ്ര​യി​ലെ തി​രു​പ്പ​തി കു​ടും​ബ​ക്കോ​ട​തി വ​ള​പ്പി​ലാ​ണ്​​ സം​ഭ​വം. ആ​​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ഡോ​ക്​​ട​ർ ​ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​വ​രും നേരത്തേ ജോ​ലി​ചെ​യ്​​തി​രു​ന്ന കാ​ല​ത്ത്​ പ്ര​ണ​യ​ത്തി​ലാ​യി​രുന്നെ​ന്നും പി​ന്നീ​ട്​ ബ​ന്ധം ത​ക​ർ​ന്ന​തോ​ടെ ന​ഴ്​​സ്​ ഡോ​ക്​​ട​റോ​ട്​ ശ​ത്രു​ത പു​ല​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

കു​ടും​ബ കേ​സി​ൽ ഡോ​ക്​​ട​ർ എ​ത്തു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ന​ഴ്​​സ്​ ആ​സി​ഡ്​ നി​റ​ച്ച കു​പ്പി​യു​മാ​യി മു​ഖം മ​റ​ച്ച്​ കോ​ട​തി പ​രി​സ​ര​ത്ത്​ കാ​ത്തു​നി​ന്നാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​സം​ഭ​വ​ശേ​ഷം ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ആ​സി​ഡ്​ ക​ഴി​ച്ച്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച യു​വ​തി​യെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - acid attack-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.