ഡി.ജി.പിയും അഡീ. ചീഫ്​ സെക്രട്ടറിയും ഹാഥറസ്​ പെൺകുട്ടിയുടെ വീട്ടിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്​റസിൽ കൂട്ടബലാത്സംഗത്തിരയായി കൊല്ലപ്പെട്ട ദലിത്​ പെൺകുട്ടിയുടെ വീട്​ അഡീഷനൽ ചീഫ്​ സെക്രട്ടറി അവാനിഷ്​ അവാസ്​തിയും ഡി.ജി.പി ഹിതേഷ്​ ചന്ദ്ര അവാസ്​തിയും സന്ദർശിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു.

അതേസമയം കോൺഗ്രസ്​ നേതാവ്​ രാഹ​ുൽ ഗാന്ധിയുടെ ഹാഥറസ്​ സന്ദർശനത്തെ തുടർന്ന്​ യു.പി അതിർത്തി പൂർണമായി അടക്കുകയും പൊലീസ്​ ബാരിക്കേഡുകൾ സ്​ഥാപിക്കുകയും ചെയ്​തു. രാഹുലി​െൻറ ഒപ്പം പോകാനിരുന്ന കോൺഗ്രസ്​ യു.പി പി.സി.സി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. നോയിഡയിൽ വൻ പൊലീസ്​ സന്നാഹ​ത്തെ വിന്യസിച്ചു.

കഴിഞ്ഞദിവസം ഹാഥ്​റസിലേക്ക്​ പുറപ്പെട്ട രാഹുലിനെയും പ്രിയ​ങ്കയെയും യു.പി പൊലീസ്​ തടയുകയും തള്ളിയിടുകയും ചെയ്​തിരുന്നു. തുടർന്ന്​ അറസ്​റ്റ്​ ചെയ്​ത്​ വിട്ടയച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.