ചണ്ഡിഗഢ്: കോവിഡ് 19 രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ച 60 പേർക്കെതിരെ ക േസ്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. രോഗം കൂടുതൽ പേരിലേക്ക് പടരുമെന്ന ഭയത്താലാണ് സംസ്കാര ചടങ്ങ് തടഞ്ഞതെന് നാണ് വിവരം.
ബുധനാഴ്ചയാണ് മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച സിവിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അന്ന് തന്നെ മൃതദേഹം സംസ്കരിക്കാനായിരുന്നു പദ്ധതി. എന്നാൽ, പ്രദേശവാസികൾ തടയുകയായിരുന്നു. രണ്ട് മ ണിക്കൂർ നേരം നീണ്ട അപേക്ഷക്കും വാഗ്വാദങ്ങൾക്കും ശേഷമാണ് മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്.
പഞ്ചാബിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകളിൽ പെങ്കടുത്തിരുന്നു. ആരോഗ്യമന്ത്രി ബൽബിർ സിങ്ങും വിദ്യാഭ്യാസ മന്ത്രി ചരൺജിത് സിങ്ങുമാണ് പെങ്കടുത്തത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുന്ന അവസ്ഥയാണ് പഞ്ചാബിൽ. ദിവസങ്ങൾക്ക് മുമ്പ് വൈറസ് ബാധയേറ്റ് മരിച്ച 69കാരിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച ലുധിയാനയിലെ കുടുംബത്തിെൻറ വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ ഭരണാധികാരികളോട് വയോധികയുടെ ശവസംസ്കാര ചടങ്ങുകൾ നിർവഹിക്കാനായിരുന്നു ആ കുടുംബം ആവശ്യപ്പെട്ടത്. പത്മശ്രീ ജതാവായ നിർമൽ സിങ് ഖൽസയുടെ ശരീരം മറവ് ചെയ്യുന്ന ചടങ്ങ് അമൃത്സറിലെ വെർക ഗ്രാമത്തിലെ ആളുകൾ തടഞ്ഞതും വാർത്തയായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിൽ യാതൊരു അപകടവുമില്ലെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് വിഡിയോയിലൂടെ അറിയിച്ചിരുന്നു. വൈറസ് ബാധയെ തുടർന്നുള്ള ഭയം മൂലം രാജ്യമൊട്ടാകെ ഡോക്ടർമാർക്കെതിരെയും ആരോഗ്യപ്രവർത്തകർക്കെതിരെയുമുള്ള ആക്രമങ്ങളും വർധിച്ചുവരികയാണ്. വാടക വീടുകളിൽ താമസിക്കുന്ന ആരോഗ്യപ്രവർത്തകരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്ന സംഭവങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രതിസന്ധിയേറിയ ഇൗ സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കാനും അധികൃതർ ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.