ന്യൂഡൽഹി: ഫലസ്തീൻ ഇസ്രായേൽ സംഘർഷത്തിൽ അമേരിക്കയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകൻ സന്ദീപ് പാണ്ഡെ തന്റെ പിഎച്ച്.ഡി ബിരുദം യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയക്ക് തിരിച്ചുനൽകി. തന്റെ ഇരട്ട എം.എസ്സി ബിരുദങ്ങൾ സിറാക്യൂസ് സർവകലാശാലക്കും തിരികെ നൽകി. തനിക്ക് ലഭിച്ച മാഗ്സസെ അവാർഡ് തിരിച്ചുനൽകുമെന്ന് ജനുവരിയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീനിൻ നടക്കുന്ന അതിക്രമങ്ങളിൽ അമേരിക്കയുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളടക്കം ആയിരക്കണക്കിന് നിരപരാധികളാണ് ഗസ്സയിൽ കൊല്ലപ്പെടുന്നത്. വംശഹത്യ അവസാനിപ്പിക്കാൻ അമേരിക്കക്ക് നേതൃപരമായ പങ്ക് വഹിക്കാനാകും. അതിന് പകരം അമേരിക്ക അന്ധമായി ഇസ്രായേലിനെ പിന്തുണക്കുന്നത് തുടരുകയാണെന്നും അദ്ദേഹം സർവകലാശാലകൾക്കെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.