വാരാണസി: പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെ വാരാണസിയിൽ അറസ്റ്റ് ചെയ്തു. സമാജ്വാദി ജൻപരിഷത്ത് സംഘടിപ്പിച്ച യൂത്ത് ട്രെയിനിങ് ക്യാമ്പിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു.
അറസ്റ്റു ചെയ്ത അവരെ 45 മിനിറ്റിന് ശേഷം രാജ്ഘട്ടിലേക്ക് വിട്ടയക്കാൻ വാരാണസി പിന്ദ്ര ഏരിയയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നാഗേന്ദ്ര പൊലീസുകാർക്ക് നിർദേശം നൽകി. എന്നാൽ, രാജ്ഘട്ടിൽ വെച്ച് മറ്റൊരു സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സുനിൽ വർമ ടീസ്റ്റ സെറ്റൽവാദിനെ തടഞ്ഞു.
തന്നോട് കാര്യങ്ങളൊന്നും സ്പഷ്ടമായി പറയാത്തത് കൊണ്ട് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിലേക്ക് പോകുന്നില്ലെന്ന് ടീസ്റ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.