ന്യൂഡൽഹി: ഉന ദലിത് പീഡനത്തിെൻറ ഒന്നാം വാർഷിക വേളയിൽ, ആൾക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സാംസ്കാരിക ഫാഷിസത്തിനെതിരെ യുവനേതാക്കൾ ദേശവ്യാപക പ്രചാരണത്തിനിറങ്ങുന്നു. ഉന ദലിത് സമരത്തിന് നേതൃത്വം നൽകിയ ജിഗ്നേഷ് േമവാനി, ഡൽഹി ജെ.എൻ.യുവിലെ കനയ്യ കുമാർ, ശഹ്ല റാഷിദ് മസൂദ്, സാമൂഹിക പ്രവർത്തകൻ തഹ്സീൻ പൂനാവാല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദേശവ്യാപക മുന്നേറ്റത്തിനിറങ്ങുന്നത്.
തല്ലിയും കൊന്നും ആൾക്കൂട്ടം ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഉന വാർഷികത്തിനു മുമ്പ് നിയമ നിർമാണം നടത്തണമെന്ന് യുവനേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമ നിർമാണം നടത്തിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കാലികളുമായി കർഷകരുടെ മാർച്ച് നടത്തുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം ജനക്കൂട്ടം ആളുകളെ തല്ലിയും കൊന്നും ശിക്ഷ നടപ്പാക്കുന്ന പ്രതിഭാസം വ്യാപകമായിരിക്കുകയാണെന്ന് തഹ്സീൻ പൂനാവാല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച െപാതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു മേൽ ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ അരങ്ങേറുന്ന ഭീകരതയാണിതെന്ന് തഹ്സീൻ പറഞ്ഞു. ഉന ദലിത് സമരത്തിനു ശേഷം ഗോരക്ഷകരുടെ ആക്രമണത്തെ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വർഷമായിട്ടും ഇൗ ആൾക്കൂട്ട ആക്രമണം തടയാൻ കഴിഞ്ഞിട്ടില്ലെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഇപ്പോൾ അടുക്കളയിലും കിടപ്പുമുറിയിലും കടന്നുചെന്ന് ആൾക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സാഹചര്യമാണുള്ളതെന്ന് ശഹ്ല റാഷിദ് മസൂദ് കുറ്റപ്പെടുത്തി.
രാജ്യത്തെ ഭാവിപൗരന്മാരെന്ന നിലയിൽ ഇനിയും നോക്കി നിൽക്കാനാവില്ലെന്ന് കനയ്യകുമാർ പറഞ്ഞു.
ജെ.എൻ.യുവിൽ കാണാതായ നജീബിെൻറ സഹോദരി സദഫ്, സ്വര ഭാസ്കർ, നദീം ഖാൻ തുടങ്ങിയവർ മുതിർന്ന മാധ്യമ പ്രവർത്തകൻ കുൽദീപ് നയാർ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.