സൈബർ കള്ളന്മാർ നടൻ അഫ്താബ് ശിവ്ദാസനിയുടെ ഒന്നര ലക്ഷം കവർന്നു

മുംബൈ: വ്യാജ സന്ദേശം വഴി ബോളിവുഡ് നടൻ അഫ്താബ് ശിവ്ദാസനിയുടെ പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 1.49 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി നടൻ നൽകിയ പരാതിയിലാണ് ബാന്ദ്ര പൊലീസ് കേസെടുത്തത്.

പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ബാങ്കിൽ നിന്ന് നടന് സന്ദേശം വന്നു. സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന ലിങ്ക് ക്ലിക്ക് ചെയ്തതോടെ ബാങ്കിന്‍റേതെന്ന് അവകാശപ്പെടുന്ന വ്യാജ പേജ് തുറന്നു. ഇതിന് പിന്നാലെ സൈബർ തട്ടിപ്പുകാരൻ അഫ്താബിനെ അജ്ഞാത നമ്പറിൽ വിളിച്ച് മൊബൈൽ നമ്പറും പിൻ നമ്പറും നൽകാൻ ആവശ്യപ്പെട്ടു. പിൻ നൽകിയ ഉടൻ അഫ്താബിന്‍റെ അക്കൗണ്ടിൽ നിന്ന് 1,49,999 രൂപ കുറഞ്ഞു.

സാമ്പത്തിക തട്ടിപ്പിൽ ഐ.പി.സി 420, ഐ.ടി നിയമ പ്രകാരം കണ്ടാലറിയാത്ത വ്യക്തിക്കെതിരെയാണ് കേസെടുത്തത്.

Tags:    
News Summary - Actor Aftab Shivdasani duped of Rs 1.49 lakh, case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.