ന്യൂഡൽഹി: ബോളിവുഡ് താരങ്ങളടക്കം പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വിവിധ തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടയാളെന്ന് ആരോപിക്കപ്പെട്ട സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കേസിലാണ് നോറ ഫത്തേഹിയുടെ മൊഴി പുതുതായി രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.
കാനഡ വംശജയും ഏതാനും വർഷമായി ബോളിവുഡിലെ സാന്നിധ്യവുമായ ഇവരിൽനിന്ന്, ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും അധികൃതർ സൂചിപ്പിച്ചു. ഇതേ കേസിൽ നേരത്തെ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.