200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: ബോളിവുഡ് നടി നോറ ഫത്തേഹിയെ​ ചോദ്യം ചെയ്തു

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി നോറ ഫത്തേഹിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ നാലുമണിക്കൂർ നീണ്ടു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് നോറയെ ചോദ്യം ചെയ്തത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നോറയെയും സുകേഷിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)നേരത്തേ ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ ചോദ്യം ചെയ്തതും ഇ.ഡിയുടെ കുറ്റപത്രത്തിന്റെ ഭാഗമായാണ്. 2017 ൽ അറസ്റ്റിലായ സുകേഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. 

അതേസമയം, 2020 ഡിസംബർ 12നു മുമ്പ് സുകേഷുമായി ഫോണിൽ സംസാരിച്ചുവെന്ന കാര്യം നോറ ഫത്തേഹി നിഷേധിച്ചു. തട്ടിപ്പു നടത്തിയതിന്റെ രണ്ടാഴ്ച മുമ്പ് നോറയുമായി സംസാരിച്ചുവെന്നാണ് സുകേഷ് മൊഴി നൽകിയത്.

നോറക്ക് സുകേഷ് ആഡംബര കാർ സമ്മാനമായി നൽകിയ കാര്യവും അന്വേഷണ സംഘം ചോദിച്ചു. കാർ നൽകാമെന്ന് സുകേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീടത് ആവശ്യ​മില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു. റാൻബക്സി ഫാർമസ്യൂട്ടിക്കൽ കമ്പനി മുൻ പ്രമോട്ടർമാരായ അദിതി സിങ്, ശിവേന്ദർ സിങ് എന്നിവരിൽ നിന്നായി 215കോടി വെട്ടിച്ചുവെന്നാണ് സുകേഷ് ചന്ദ്രശേഖറിന് എതിരെയുള്ള കേസ്.

Tags:    
News Summary - Actor nora fatehi questioned In 200 Crore extortion case against conman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.