ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച നാട്ടിലേക്ക്. ഇന്ത്യ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നടി ഇസ്രായേൽ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഉടൻ ഇന്ത്യയിലെത്തുമെന്നാണ് വിവരം. എന്നാൽ ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്ടിംഗ് ഫ്ലൈറ്റിലാകും രാജ്യത്ത് എത്തുക. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രായേലിൽ എത്തിയത്. സെപ്റ്റംബർ 28 ന് ആരംഭിച്ച ചലച്ചിത്രമേള ഒക്ടോബർ ഏഴിനാണ് സമാപിച്ചത്.
നേരത്തെ നുസ്രത്തുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ടീം അംഗങ്ങൾ അറിയിച്ചിരുന്നു.
ഇസ്രായേൽ അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം എന്ന പേരിലെ റോക്കറ്റ് ആക്രമണം.
ശനിയാഴ്ച രാവിലെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങി. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 250 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയിൽ 230 പേരുടെ ജീവൻ പൊലിഞ്ഞു. 1500ലേറെ ആളുകൾക്ക് പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.