നടി നുസ്രത്ത് ബറൂച ഇസ്രായേലിൽ കുടുങ്ങി; ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ടീമംഗങ്ങൾ

മുംബൈ: ബോളിവുഡ് നടി നുസ്രത്ത് ബറൂച ഇസ്രായേലിൽ കുടുങ്ങിയതായി റിപ്പോർട്ട്. ഹൈഫ രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനാണ് താരം ഇസ്രായേലിൽ എത്തിയത്. നുസ്രത്തുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ടീമംഗങ്ങൾ വ്യക്തമാക്കി.

പ്രാദേശിക സമയം ഉച്ചക്ക് 12.30നാണ് കെട്ടിടത്തിൽ അടിവശത്തെ നിലയിൽ സുരക്ഷിതയായി കഴിഞ്ഞപ്പോഴാണ് നുസ്രത്തുമായി അവസാനം ബന്ധപ്പെട്ടത്. നുസ്രത്തിനെ തിരികെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യത്തോടെയും പരിക്കേൽക്കാതെയും നുസ്രത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും വാർത്താകുറിപ്പിലൂടെ ടീമംഗങ്ങൾ അറിയിച്ചു.

സെപ്തംബർ 28ന് ആരംഭിച്ച ചലച്ചിത്രമേള ഒക്ടോബർ ഏഴിന് സമാപിച്ചിരുന്നു. ഛത്രപതി, അകേലി, സെൽഫി, ചോരി 2, ജൻഹിത് മേൻ ജാരി എന്നീ ചിത്രങ്ങളിലെ നായികയാണ്. 

ഇ​സ്രായേൽ അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം എന്ന പേരിലെ റോക്കറ്റ് ആക്രമണം.

ശനിയാഴ്ച രാവിലെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങി. ഹമാസിന്റെ ആക്രമണത്തിൽ ഇ​സ്രായേലിൽ 250 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയിൽ 230 പേരുടെ ജീവൻ പൊലിഞ്ഞു. 1500ലേറെ ആളുകൾക്ക് പരിക്കുണ്ട്.

Tags:    
News Summary - Actor Nushrratt Bharuccha stranded in Israel, her team says 'unable to connect'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.