നടൻ പവൻ കല്യാണിന്‍റെ ജനസേനയുടെ സ്ഥാനാർഥികളായി

ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി എട്ട് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഏക വനിത സ്ഥാനാർത്ഥിയായ എം. ഉമാദേവി അശ്വറോപേട്ട പട്ടികവർഗ സംവരണ മണ്ഡലത്തിൽ മത്സരിക്കും. ജനസേനയുടെ സംസ്ഥാന ചുമതലയുള്ള ശങ്കർ ഗൗഡ് തന്തൂർ മണ്ഡലത്തിൽ ജനവിധി തേടും. ബാക്കിയുള്ള സീറ്റുകളിൽ ജനസേന ബി.ജെ.പിയെ പിന്തുണക്കും.  

ചന്ദ്രശേഖർ റാവു പത്രിക നൽകി

ഹൈദരാബാദ്: ബി.ആർ.എസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ഗജ് വേൽ മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകി. ഹെലികോപ്ടറിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്. ഗജ്‍ വേലിൽനിന്ന് രണ്ടു തവണ ജയിച്ച ചന്ദ്രശേഖർ റാവു കാമറെഡ്ഡി മണ്ഡലത്തിലും ജനവിധി തേടുന്നുണ്ട്.

Tags:    
News Summary - Actor Pawan Kalyan's Jana Sena candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.