മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി. പത്തരയോടെയാണ് രാകുൽ പ്രീത് സൗത്ത് മുംബൈയിലെ എൻ.സി.ബി ഓഫീസിൽ ഹാജരായത്.
അറസ്റ്റിലായ സുശാന്തിെൻറ കാമുകി റിയ ചക്രബർത്തിയുടെ ഫോണിലുള്ള സംഭാഷണത്തിൽ രാകുലിനും ലഹരിമരുന്ന് ഇടപാടിൽ പങ്കുണ്ടെന്ന സൂചന എൻ.സി.ബി അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതെ തുടർന്നാണ് രാകുൽ പ്രീതിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. റിയ മൊഴിയിലും രാകുലിെൻറയും സാറ അലി ഖാെൻറയും പേര് പരാമർശിച്ചിരുന്നു.
രാകുൽ പ്രീതിനെ കൂടാതെ നടി ദീപിക പദുകോണിെൻറ മാനേജർ കരിഷ്മ പ്രകാശും ചോദ്യം ചെയ്യലിനായി എൻ.സി.ബി ഗസ്റ്റ് ഹൗസിൽ ഹാജരായിട്ടുണ്ട്. കേസിൽ ദീപിക പദുകോൺ, സാറ അലിഖാൻ, ശ്രദ്ധ കപൂർ എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. ദീപികയും ശ്രദ്ധ കപൂറും മയക്കുമരുന്ന് ആവശ്യപ്പെടുന്നതിെൻറ വാട്ട്സ്ആപ്പ് ചാറ്റും പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.