ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് തമിഴ് നടൻ വിജയ് സേതുപതി. ഫേസ്ബുക്കിലൂടെയാണ് താരം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന പേരറിവാളനെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി സിനിമാരംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
'സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർഥിക്കുന്നു. അർപ്പുതമ്മാളിന്‍റെ 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.' മക്കൾ സെൽവൻ വിജയ് സേതുപതി ഫേസ്ബുക്ക് വിഡിയോയിലൂടെ ആവശ്യപ്പെട്ടു.
പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു.
'കുറ്റം ചെയ്യാതെ 30 വര്‍ഷം ജയിലില്‍. മകന് വേണ്ടി 30 വര്‍ഷം പോരാടിയ അമ്മ. തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. അവര്‍ക്ക് നീതി നല്‍കണം' എന്ന് കാര്‍ത്തിക്ക് ട്വിറ്ററില്‍ കുറിച്ചു.
30 years of Jail for a man who never committed the crime..
— karthik subbaraj (@karthiksubbaraj) November 20, 2020
30 years of Struggle of a Mother to get his Son back..
Request our @CMOTamilNadu & Governor to give Justice to them 🙏
Please Let the Mother & Son live a free Life atleast from now..#ReleasePerarivalan @ArputhamAmmal pic.twitter.com/kc7wa4FLVs
രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ ജയിലിലാണ് പേരറിവാളൻ 29 വർഷങ്ങളായി ജയിലിലാണ്. 19ാം വയസ്സിൽ ജയിലിൽ അടക്കപ്പെട്ട പേരറിവാളന് 26 വർഷങ്ങൾക്ക് ശേഷമാണ് പരോൾ ലഭിച്ചത്.
പേരറിവാളന്‍റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച ഫയലിൽ 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.