ന്യൂഡൽഹി: അദാനി കമ്പനികളിൽ വൻതുക നിക്ഷേപം നടത്തിയിരിക്കുന്ന പൊതുമേഖല ധനകാര്യ സ്ഥാപനമായ എൽ.ഐ.സി വിശദീകരണവുമായി രംഗത്ത്. അദാനി ഗ്രൂപ് കമ്പനികളിലെ നിക്ഷേപം 36,474.78 കോടി രൂപയാണെന്നും എൽ.ഐ.സിയുടെ നിക്ഷേപ ശേഷിയുടെ ഒരു ശതമാനം മാത്രമാണിതെന്നുമാണ് വിശദീകരണം.
അദാനിയുടെ കമ്പനികളിൽ വൻതുക നിക്ഷേപിക്കാൻ എൽ.ഐ.സി കാണിക്കുന്ന സവിശേഷ താൽപര്യം ചർച്ചയായതോടെയാണ് വിശദീകരണം. ഓഹരി വിപണിയിലും മറ്റുമായി 41.66 ലക്ഷം കോടി രൂപയാണ് എൽ.ഐ.സി കൈകാര്യം ചെയ്തുവരുന്നത്. അദാനിയുടെ കമ്പനികളിൽനിന്ന് ഓഹരി വാങ്ങാൻ മുടക്കിയ തുക 30,127 കോടിയാണ്.
അതേസമയം, ഓരോ കമ്പനിയിലെയും നിക്ഷേപം എത്രയെന്ന് എൽ.ഐ.സി വിശദീകരിച്ചില്ല. അദാനി എന്റർപ്രൈസസിൽ 4.23 ശതമാനം ഓഹരി എൽ.ഐ.സിക്കുണ്ട്. 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഈ കമ്പനി മുന്നോട്ടുവെച്ച എഫ്.പി.ഒ പ്രകാരം 300 കോടി രൂപകൂടി മുടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.