കോവളം: വിഴിഞ്ഞം തുറമുഖത്തെ രാപകൽ സമരത്തിന്റെ എട്ടാംദിവസം സമരപ്പന്തലിന് സമീപത്ത് അദാനിയുടെ കോലം പടക്കം പൊട്ടിച്ച് തകർത്ത് പ്രതിഷേധമറിയിച്ച് സമരക്കാർ. അതിജീവനത്തിന് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ മുഖ്യമന്ത്രി നിയമസഭയിൽ തള്ളിപ്പറഞ്ഞെന്ന വാർത്ത പരന്നതോടെയാണ് വലിയതുറയിൽനിന്ന് സമരത്തിന് അഭിവാദ്യമർപ്പിച്ചെത്തിയവർ രോഷാകുലരായത്.
വെള്ളത്തുണിയിൽ പ്രത്യേകതരം ശവമഞ്ചം ഉണ്ടാക്കി തങ്ങളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും എഴുതിയ ചെറിയ പെട്ടികൾ അതിൽ നിറച്ചായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.