ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) ഇന്ത്യക്ക് അട ിയന്തര സഹായമായി 16,500 കോടി രൂപ നൽകും.
ബാങ്ക് പ്രസിഡൻറ് മസത്സുഗു അസകാവ ധനമന്ത് രി നിർമല സീതാരാമനാണ് സഹായം ഉറപ്പു നൽകിയത്.
ആരോഗ്യ മേഖലക്കും മഹാമാരി കാരണം സാമ്പത്തിക പ്രത്യാഘാതം നേരിടുന്ന ദരിദ്രർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഉൾപ്പെടെ ആശ്വാസം നൽകാനുമാണ് ധനസഹായം. ആവശ്യമെങ്കിൽ സഹായം വർധിപ്പിക്കും.
കോവിഡിനെ പ്രതിരോധിക്കുന്നതിലും ലോക്ഡൗൺ കാലത്ത് നികുതി ഇളവ് ഉൾപ്പെടെയുള്ള 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിലും എ.ഡി.ബി, ഇന്ത്യയെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.