ഹൈദരാബാദ്: ഹൈദരാബാദിലെ സെക്കന്തരാബാദിൽ ലൈംഗിക തൊഴിലാളിയാണ് 30കാരിയായ പ്രിയ. കഴിച്ചുകൊണ്ടിരുന്ന ജീവൻരക്ഷാ മരുന്നുകൾ കഴിഞ്ഞദിവസം അവർ നിർത്തി. പതിവായി ചികിത്സ തേടുകയും മാസംതോറും മരുന്നുകൾ ലഭ്യമാക്കുകയും ചെയ്ത ആൻറിവൈറൽ തെറപ്പി കേന്ദ്രത്തിൽനിന്നും പ്രിയയോട് ആധാർ കാർഡ് ചോദിച്ചതാണ് കാരണം. ആധാർ നമ്പർ സമർപ്പിക്കുന്നതോടെ തന്നെക്കുറിച്ചുള്ള വിവരങ്ങൾ ചോരുമോ എന്ന ഭീതിയിലാണ് പ്രിയയിേപ്പാൾ. വിവരങ്ങൾ ചോരില്ലെന്ന് അധികൃതർക്ക് ഉറപ്പുനൽകാനാവുമോ എന്നതാണ് ഇവരുന്നയിക്കുന്ന ചോദ്യം. ആധാർ നമ്പർ പല ആവശ്യങ്ങൾക്കായി നൽകുേമ്പാൾ സാമാന്യമായി എല്ലാവരും ഉന്നയിക്കുന്ന ആശങ്കയാണിത്.
എച്ച്.െഎ.വി ബാധിതരായ ആളുകളുടെ ആധാർ നമ്പറുകൾ ദേശീയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 2015 മുതൽ തന്നെ ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു. ചികിത്സ തേടുന്ന ആൻറി റിട്രോവൈറൽ തെറപ്പി സെൻററുകൾക്ക് നമ്പർ നൽകണമെന്ന നിർദേശമാണ് നൽകിയത്. ഇൗ നമ്പറുകൾ സെൻററുകൾ രോഗികൾക്ക് അനുവദിക്കുന്ന െഎഡൻറിറ്റി കാർഡുമായി ബന്ധിപ്പിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ഇൗ നിർദേശം രാജ്യത്തുടനീളമോ ഏതെങ്കിലും സംസ്ഥാനത്തോ ഏകീകൃതമായി നടപ്പാക്കിയിട്ടില്ല.
അതേസമയം, എച്ച്.െഎ.വി രോഗികളുടെ തിരിച്ചറിയൽ കാർഡുകളുമായി ആധാർ ലിങ്ക് ചെയ്യൽ നിർബന്ധമല്ലെന്നാണ് ദേശീയ, സംസ്ഥാന അധികൃതർ പറയുന്നത്. രോഗികൾക്ക് വേണ്ട ചികിത്സ ലഭ്യമാക്കുന്ന സെൻററുകൾ ഇക്കാര്യത്തിൽ എന്നിട്ടും കടുംപിടിത്തം തുടരുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ സെക്കന്തരാബാദിൽ മാത്രം ഏഴ് എച്ച്.െഎ.വി ബാധിതർക്ക് ഇക്കാരണത്താൽ ചികിത്സ നിഷേധിക്കപ്പെട്ടതായി ഇത്തരമൊരു ഗ്രൂപ്പിെൻറ പ്രവർത്തകയായ ഗീതാ മൂർത്തി പറയുന്നു. ആധാർ നമ്പർ നൽകാത്തതിനാൽ മരുന്ന് നിലച്ചുപോയ ഒരു സ്ത്രീ മരണപ്പെട്ടതായും ഗീത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.