ലക്‌നോ: ശിശുമരണങ്ങൾ നടന്ന ഗോരഖ്പുർ സന്ദർശിക്കാനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുന്നില്ലെന്ന് യോഗി പറഞ്ഞു. ഡൽഹിയിലിരിക്കുന്ന രാജകുമാരന് ശുചിത്വത്തിെൻറ പ്രാധാന്യം മനസിലാകില്ല. ഗോരഖ്പുർ അവർക്കൊരു വിനോദകേന്ദ്രമാണ്. എന്നാൽ അത് അനുവദിക്കില്ലെന്നും യോഗി ആദ്യത്യനാഥ് പറഞ്ഞു.
ആന്ദിയാരി ബാഗിൽ ‘സ്വച്ഛ് യു.പി, സ്വസ്ത്യ യു.പി’ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ 100 ലധികം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമര്‍ശം.
ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണം. ‘സ്വച്ഛ് സുന്ദര്‍ യു.പി’ പദ്ധതി ഗോരഖ്പുരില്‍ നിന്നു തുടങ്ങുകയാണ്. മസ്തിഷ്ക ജ്വരത്തിനെതിരായ പോരാട്ടം തുടരും. അസുഖം കൂടുതൽ പേരിലെത്തുന്നതിന് മുമ്പ് ശുചിത്വപാലനത്തിലൂടെ അത് തടയുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.