പ്രായപൂർത്തിയായ പെൺകുട്ടികൾ ലൈംഗിക വികാരങ്ങൾ സ്വയം നിയന്ത്രിക്കണം -കൽക്കട്ട ഹൈകോടതി

കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക വികാരങ്ങൾക്ക് കടിഞ്ഞാണിടണമെന്നും ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കൽക്കട്ട ഹൈകോടതി. ജസ്റ്റിസുമാരായ ചിത്തരഞ്ജൻ ദാഷ്, പാർഥസാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.പ്രണയത്തിലായിരിക്കെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിചാരണക്കൊടുവിൽ യുവാവിനെ കോടതി വെറുതെ വിട്ടു. ''രണ്ട് മിനിറ്റ് നീളുന്ന സന്തോഷത്തിന് വേണ്ടി സ്വയം സമർപ്പിക്കുന്നതിന് പകരം, പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് തങ്ങളുടെ ലൈംഗിക വികാരം നിയന്ത്രിക്കാൻ സാധിക്കണം. പ്രായപൂർത്തിയായ ആൺകുട്ടികൾ യുവതികളെയും സ്ത്രീകളെയും ബഹുമാനിക്കുകയും വേണം.​''-എന്നായിരുന്നു കോടതി വിധി.

പുരുഷന്മാരിലെയും സ്ത്രീകളിലെയും പ്രധാന ആൻഡ്രോജെനിക് സ്റ്റിറോയിഡ് ആണ് ടെസ്റ്റോസ്റ്റിറോൺ. ഇത് പ്രധാനമായും പുരുഷന്മാരിലെ വൃഷണങ്ങളിൽ നിന്നും സ്ത്രീകളിലെ അണ്ഡാശയങ്ങളിൽ നിന്നും ചെറിയ അളവിൽ അഡ്രീനൽ ഗ്രന്ഥികളിൽ നിന്നും സ്രവിക്കുന്നു. ഹൈപ്പോതലാമസും പിറ്റ്യൂട്ടറി ഗ്രന്ഥിയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിയന്ത്രിക്കുന്നു. പുരുഷൻമാരിൽ ഈ ഹോർമോൺ മൂലം ലൈംഗികാസക്തിക്കു കാരണമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ ഹോർമോൺ സജീവമാകുമ്പോഴാണ് ലൈംഗിക വികാരം ഉണ്ടാകുന്നത്. അതേസമയം, സ്വന്തം ശരീരത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രായപൂർത്തിയായ ഓരോ പെൺകുട്ടിക്കുമുണ്ട്. അതുപോലെ പെൺകുട്ടികളെയും യുവതികളെയും ബഹുമാനിക്കേണ്ടത് പ്രായപൂർത്തിയായ ഓരോ ആൺകുട്ടിയുടെയും കടമയാണെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Adolescent girls should control their sexual urges says Calcutta High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.