ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്കും കോൺഗ്രസ് പാർട്ടിക്കും ലഭിച്ച സംഭാവന കണക്കാക്കി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട്. ബി.ജെ.പിക്ക് 614.626 കോടി രൂപയും കോൺഗ്രസിന് 95 കോടി രൂപയും സംഭാവനയായി ലഭിച്ചെന്നാണ് എ.ഡി.ആർ റിപ്പോർട്ട്. ആകെ 780.77 കോടി രൂപയാണ് 7,141 സംഭാവനകളിൽ നിന്നായി വിവിധ ദേശീയ പാർട്ടികൾക്ക് ലഭിച്ചതെന്നും എ.ഡി.ആർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഐ.എൻ.സി, എൻ.സി.പി, സി.പി.ഐ, സി.പി.എം, എൻ.പി.ഇ.പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ ദേശിയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ മൂന്നിരട്ടിയിലധികമാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർച്ചയായ 16-ാം വർഷവും 20,000 രൂപയിൽ കൂടുതൽ സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബി.എസ്.പി പ്രഖ്യാപിച്ചതെന്ന് എ.ഡി.ആർ പറയുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികളുടെ മൊത്തം സംഭാവനയിൽ 187.026 കോടി രൂപയുടെ വർധനയും 2020-21 സാമ്പത്തിക വർഷത്തേക്കാൾ 31.50 ശതമാനം വർധനയുമുണ്ടായി. ബി.ജെ.പിയുടെ സംഭാവനകളിൽ 28.71% വർധനയാണ് ഉണ്ടായത്. 2020-21ൽ 477.545 കോടി രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്.
ഐ.എൻ.സിയുടെ സംഭാവനകൾ 2020-21 സാമ്പത്തിക വർഷത്തിലെ 74.524 കോടിയിൽ നിന്ന് 2021-22ൽ 95.459 കോടിയായി ഉയർന്നു. 28.09% വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സി.പി.എമ്മിന് ലഭിച്ച സംഭാവനകളിൽ 22.06% കുറവുണ്ടായി. എൻ.പി.ഇ.പിക്ക് 40.50% കുറവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.