ന്യൂഡൽഹി: പാക് താരങ്ങൾ അഭിനയിച്ചതിനെ തുടർന്ന് വിവാദമായ കരണ്‍ ജോഹർ ചിത്രം ‘യേ ദില്‍ ഹെ മുഷ്‌കിലി’െൻറ റിലീസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ്. അക്രമ സംഭവങ്ങളൊന്നുമില്ലാതെ ചിത്രം റിലീസ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിെൻറ നിര്‍മാതാവ് മഹേഷ് ഭട്ട് മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ചിത്രത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും നൂറു ശതമാനം പൊലീസ് സംരക്ഷണമൊരുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുകേഷ് ഭട്ട് അറിയിച്ചു.
പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നിലപാട്. രാജ്യത്തെ പൗരൻമാരുടെ വികാരങ്ങൾ മനസിലാക്കുന്നുവെന്നും എന്നാൽ നിയമം കൈയ്യിലെടുക്കാൻ നവനിര്‍മാണ്‍ സേനക്ക് അധികാരമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഉറി ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് പാക് താരം ഫവദ് ഖാന്‍ അഭിനയിക്കുന്ന ‘ യേ ദില്‍ ഹെ മുഷ്‌കിൽ’ പ്രദർശിപ്പിക്കാനനുവദിക്കില്ലെന്ന് സംഘടനകൾ അറിയിച്ചത്. വിവാദത്തെ തുടർന്ന് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിയറ്ററുടമകൾ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. ദീപാവലിക്കാണ് ചിത്രം പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.