ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മറച്ചുവെച്ച കോടികൾ വിലവരുന്ന സ്വ ത്തുവിവരം വാരാണസിയിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തി ൽ പ്രത്യക്ഷപ്പെട്ടു. 15 കോടി രൂപ വിലവരുന്ന സ്വത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട് ട് സുപ്രീംകോടതിയിൽ ഹരജിയെത്തിയശേഷമാണ് മോദി സ്വത്തുവിവരം വെളിപ്പെടുത്തിയത്. തനിക്ക് ഡൽഹി സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദമുണ്ടെന്നും ഗുജറാത്ത് സർവക ലാശാലയിൽനിന്ന് എം.എയുണ്ടെന്നും മോദി ബോധിപ്പിച്ചിട്ടുണ്ട്. 2002ൽ മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് ഗാന്ധിനഗറിലെ സെക്ടർ ഒന്നിൽ തുച്ഛവിലക്ക് അനുവദിച്ച 411ാം നമ്പർ ഭൂമി അവസാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറച്ചുവെച്ചിരുന്നു.
കേവലം 1.30 ലക്ഷം രൂപക്കാണ് ഇൗ സ്ഥലം അനുവദിച്ചത്. 2007ലെ സത്യവാങ്മൂലത്തിൽ മോദി തെൻറ സ്വത്തായി ഇത് കാണിച്ചിരുന്നെങ്കിലും 2012 മുതൽ സത്യവാങ്മൂലത്തിൽനിന്ന് അപ്രത്യക്ഷമായി. അതിന് പകരം ഗാന്ധിനഗർ സെക്ടർ ഒന്നിലെ 401എ ഭൂമിയുടെ നാലിലൊന്ന് തെൻറ പേരിലാണെന്ന് 2012ലെ സത്യവാങ്മൂലത്തിൽ മോദി ബോധിപ്പിച്ചു. ഇൗ ഭൂമിയുടെ നാലിലൊന്ന് തെൻറ പേരിലാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും കാണിച്ചു. എന്നാൽ, ഗാന്ധിനഗറിലെ ഭൂമിരേഖകളിൽ 401 എ നമ്പറിൽ ഒരു ഭൂമിയില്ല എന്നും മോദി കാണിക്കാത്ത 411ാം നമ്പർ ഭൂമി ഇപ്പോഴും മോദിയുടെ പേരിലാണെന്നും വിവരാവകാശപ്രവർത്തകൻ സാകേത് ഗോഖലെ കണ്ടെത്തി.
ഒരു സർക്കാർ ഗ്രൗണ്ടും സമീപത്തെ എട്ടു ഭൂസ്വത്തുക്കളും ചേർത്ത് ചുറ്റുമതിൽ കെട്ടി വലിയ സ്വത്താക്കി ഇത് മാറ്റിയെന്നും സാകേത് ഗോഖലെ കണ്ടുപിടിച്ചിരുന്നു. ഇൗ വിവരങ്ങൾവെച്ചാണ് മോദിയുടെ സ്വത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗോഖലെ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് സുപ്രീംകോടതിയിലെത്തിയശേഷം നടൻ അക്ഷയ് കുമാറുമായി നടത്തിയ സംഭാഷണത്തിൽ വിവാദ ഭൂമി താൻ പാർട്ടിക്ക് കൊടുക്കാൻ കരുതിയതാണെന്നാണ് പറഞ്ഞത്.
അതിനുശേഷമാണ് വാരാണസിയിൽ സ്ഥാനാർഥിയായി പത്രിക നൽകുേമ്പാൾ മറച്ചുവെച്ച ഭൂസ്വത്ത് തെൻറ പേരിൽതന്നെയാണെന്ന് മോദി കാണിക്കുന്നത്. സ്വത്തിന് മോദി കാണിച്ചിരിക്കുന്നത് 1.1 കോടി രൂപയാണ്. ഇതടക്കം മോദിക്ക് 2.5 കോടിയുടെ സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. 1.27 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തോടൊപ്പം കൈയിൽ കാശായി 38,750 രൂപയുണ്ട്. എസ്.ബി അക്കൗണ്ടിലെ 4143 രൂപക്കു പുറമെ 13 ലക്ഷം രൂപ വിലവരുന്ന നാലു സ്വർണമോതിരങ്ങളുമുണ്ട്.
വരുമാനമാർഗമായി സർക്കാർ ശമ്പളവും ബാങ്കിൽനിന്നുള്ള പലിശയുമാണ് മോദി കാണിച്ചിരിക്കുന്നത്. സ്മൃതി ഇറാനിക്ക് ബിരുദമില്ലെന്ന് 2019ലെ സത്യവാങ്മൂലത്തിൽ വെളിപ്പെട്ടുവെങ്കിലും അതുപോലെ വിവാദമായ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. വിവാദമായ ‘എൻറയർ പൊളിറ്റിക്കൽ സയൻസ്’ എന്ന വിഷയത്തിലെ ബിരുദം ആർട്സിൽ ബിരുദം എന്നേ കാണിച്ചിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.