2024ൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നത് -സഞ്ജയ് റാവത്ത്

മുംബൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ജൂൺ 12ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.

400 മുതൽ 450 സീറ്റുകളിലെങ്കിലും പ്രതിപക്ഷം പൊതുസ്ഥാാനാർഥി​യെ നിർത്തണമെന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ നിർദേശത്തേയും അദ്ദേഹം സ്വാഗതം ചെയ്തു. ചിദംബരം പറഞ്ഞത് സത്യമാണ്.450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാർഥിയെ നിർത്തിയാൽ രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.

ബി.ജെ.പി ഇതര പാർട്ടികൾ ഒരുമിച്ച് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ചിദംബരം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 400 മുതൽ 450 വരെ സീറ്റിലെങ്കിലും പൊതുസ്ഥാനാർഥിയെ നിർത്താൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ചിദംബരം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തും ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

Tags:    
News Summary - After 2024, there will be coalition government Shiv Sena (UTB)'s Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.