ഷിംല: ഷിംലയുടെ പേര് ‘ശ്യാമള’ എന്നാക്കി മാറ്റാൻ ബി.ജെ.പി സർക്കാർ ആലോചന. ബ്രിട്ടീഷ് ഭരണ അടയാളങ്ങൾ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി ജയ് റാം ഠാകുർ പറഞ്ഞു. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് ശ്യാമള എന്നായിരുന്നു ഷിംലയുടെ പേരെന്ന് അദ്ദേഹം വ്യക്തമാക്കി.
നഗരത്തിെൻറ പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായതിനാൽ 2016ൽ മുഖ്യമന്ത്രി വീർഭദ്ര സിങ് ആവശ്യം നിരാകരിച്ചിരുന്നു. കഴിഞ്ഞദിവസം ഉത്തർപ്രദേശ് സർക്കാർ അലഹബാദിെൻറ പേര് പ്രയാഗ്രാജ് എന്നാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.