കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നാല് ബി.ജെ.പി ഓഫീസുകൾ പിടിച്ചെടുത്ത് തൃണമൂൽ കോൺഗ്രസ്. കൻകിനാര, നയിഹത്തി, മദ്രാൽ, ബാരക്പോര തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകൾ പിടിച്ചെടുത്തുവെന്നാണ് ആരോപണം. ടൈംസ് നൗ ചാനലാണ് വാർത്ത പുറത്ത് വിട്ടത്.
ബി.ജെ.പി ഓഫീസുകൾ പിടിച്ചെടുക്കുകയും പച്ച പെയിൻറടിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോെട തൃണമൂൽ ജയിച്ചിരുന്നു. ഇതിൽ ഒാരോ മണ്ഡലങ്ങൾ വീതം കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും പാർട്ടി പിടിച്ചെടുത്തു.
ബംഗാളിലെ കരീംപുരിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ജയ്പ്രകാശ് മജുംദാർ, തൃണമൂൽ സ്ഥാനാർഥി ബിമലേന്ദു സിൻഹ റോയിക്കു മുന്നിൽ 23,910 വോട്ടിന് മുട്ടുമടക്കി. ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് പാർലമെൻറംഗമായതിനെ തുടർന്ന് ഒഴിവുവന്ന ഖരഗ്പുർ സദർ മണ്ഡലം വൻ ഭൂരിപക്ഷത്തിലാണ് തൃണമൂൽ പിടിച്ചെടുത്തത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി പ്രേംചന്ദ്ര ഝാക്കെതിരെ തൃണമൂലിെൻറ പ്രദീപ് സർക്കാർ ജയിച്ചത് 20,853 വോട്ടിനാണ്. ബി.ജെ.പിയും തൃണമൂലും തമ്മിൽ കടുത്ത പോരാട്ടം നടന്ന കാളിയഗഞ്ചിൽ തപൻദേവ് സിൻഹ, ബി.ജെ.പിയുടെ കമൽ ചന്ദ്ര സർക്കാറിനെ 2,418 വോട്ടിന് വീഴ്ത്തി. ഈ മണ്ഡലം കോൺഗ്രസിെൻറ സിറ്റിങ് സീറ്റായിരുന്നു. കാളിയഗഞ്ചിൽ കോൺഗ്രസിെൻറ പ്രമദ് നാഥ് റോയി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.