ന്യൂഡൽഹി: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തലസ്ഥാനത്ത് രാഷ്ട്രീയപാർട്ടി നേതാക്കളുടെ ചർച്ച യും കൂടിക്കാഴ്ചകളും സജീവം. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യഭരണം ഉറപ്പിക്കാനുള്ള സുപ് രധാന കൂടിക്കാഴ്ച നടന്നപ്പോൾ 22 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ മോദിയുടെ ഭരണം ഏതുവിധേനയും അവസാനിപ്പിക്കാനു ള്ള ചർച്ചകളുമായി രംഗത്തുണ്ട്. അതിെൻറ ഭാഗമായി പ്രതിപക്ഷനേതാക്കൾ തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച ന ടത്തി. വോട്ടെണ്ണൽ അങ്ങേയറ്റം സുതാര്യമാക്കണമെന്നാണ് ആവശ്യം.
അതേസമയം, ബി.ജെ.പി അധ്യക്ഷൻ അമിത് ഷ ാ എൻ.ഡി.എ ഘടകകക്ഷി നേതാക്കൾക്ക് അത്താഴ വിരുന്ന് ഒരുക്കി. ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അശോക ഹോട്ടലിൽ അത്താഴ വിരുന്ന് ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, മുതിർന്ന മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അരുൺ െജയ്റ്റ്ലി, ജെ.പി നദ്ദ, പ്രകാശ് ജാവ്ദേക്കർ തുടങ്ങിയവർക്കൊപ്പം മുതിർന്ന ബി.ജെ.പി നേതാക്കളും പങ്കെടുത്തു. വിരുന്നിൽ പെങ്കടുക്കാനുള്ള എൻ.ഡി.എ ഘടകകക്ഷി നേതാക്കളെല്ലാം ചൊവ്വാഴ്ച രാവിലെതന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. അകാലി നേതാവ് പ്രകാശ് സിങ് ബാദൽ, മകൻ സുഖ്ബീർ ബാദൽ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ, എ.െഎ.എ.ഡി.എം.െക നേതാക്കളായ ഒ. പന്നീർെസൽവം, ഇ. പളനിസ്വാമി, അപ്നാദൾ നേതാവ് അനുപ്രിയ പേട്ടൽ, രാംദാസ് അത്താവാലെ തുടങ്ങിയവർ വിരുന്നിൽ പെങ്കടുത്തു.
തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയയാത്ര ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു. ആരെയും തോല്‍പ്പിക്കാനുള്ള തെരഞ്ഞെടുപ്പായിരുന്നില്ല ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. പാര്‍ട്ടിക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ പ്രചാരണം ഒരു തീര്‍ഥാടനം പോലെയാണ് അനുഭവപ്പെട്ടത്. പാര്‍ട്ടി തനിച്ചല്ല, ജനങ്ങളാണ് ഇത്തവണ പ്രചാരണം നടത്തിയതെന്നും ബി.ജെ.പി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാര്‍ക്ക് നന്ദി പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
എക്സിറ്റ് പോൾ വൻജയം പ്രഖ്യാപിക്കുേമ്പാഴും ഭൂരിപക്ഷത്തിലെത്തില്ല എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. അതിനായി അമിത് ഷാ എൻ.ഡി.എക്ക് പുറത്തുള്ള പ്രാദേശിക കക്ഷികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. എൻ.ഡി.എയെ വിപുലപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായി ബി.ജെ.പിയുടെ പ്രതിച്ഛായ നന്നാക്കുന്നതിനും ഘടകകക്ഷി നേതാക്കൾക്ക് തങ്ങൾ പരിഗണന നൽകുന്നുണ്ടന്ന് ബോധ്യപ്പെടുത്തുന്നതിനും കൂടി ഒരുക്കിയതാണ് അത്താഴ വിരുന്ന്.
പ്രതിപക്ഷ നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും വോട്ടെണ്ണലിനുശേഷമുള്ള സ്ഥിതിഗതികൾ പരിഗണിച്ച് തുടർനീക്കം നടത്താനാണ് തത്വത്തിൽ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.