ഗുരുഗ്രാം: ഒാടുന്ന ഒാേട്ടാറിക്ഷയിൽ പീഡനത്തിനരയായ യുവതി, ഒാേട്ടായിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിെൻറ മൃതദേഹവുമായി ആശുപത്രിയിലേക്ക് മെട്രോയിൽ യാത്ര ചെയ്തെന്ന് വിവരം. പീഡന ശ്രമത്തിനിെട കരഞ്ഞ കുഞ്ഞിനെ അക്രമികൾ ഒാേട്ടായിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. നാലു മണിക്കൂേറാളും പീഡിപ്പിച്ച ശേഷം യുവതിയെയും അക്രമികൾ പുറത്തെക്കെറിഞ്ഞു. അതിനു ശേഷം യുവതി കുഞ്ഞുമായി ഗുരുഗ്രാമിെല ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. അത് വിശ്വസിക്കാതെ മെട്രോ ട്രെയിനിൽ കയറി ഡൽഹിയിലെ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചെന്ന് അവിടുത്തെ ഡോക്ടർമാരും ഉറപ്പിച്ചതോടെ ഗുരുഗ്രാമിലേക്ക് തിരിക്കുകയായിരുന്നു.
അതിനിടെ യുവതിയെ കാണാനിെല്ലന്ന് ഭർത്താവ് െപാലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിെട മെട്രോ സ്റ്റേഷനിൽ യുവതിയെയും മരിച്ച കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ഭർത്താവ് ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ യുവതിക്ക് നേെര നടന്ന പീഡനത്തെ കുറിച്ച് പിന്നീട് ഭർത്താവ് സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ യുവതിെയ പീഡിപ്പിച്ചവരുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു.
മെയ് 29നാണ് ഭർത്താവിനോട് പിണങ്ങി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് യുവതി യാത്ര തിരിച്ചത്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഒരു ഒാേട്ടാ പോകാൻ തയാറാണെന്ന് അറിയിക്കുകയും യുവതി അതിൽ കയറുകയുമായിരുന്നു. ഒാേട്ടായിൽ യാത്രികരായിരുന്ന രണ്ടുപേരും ഡ്രൈവറും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിനിടെ കരഞ്ഞ് ബഹളംവെച്ച കുഞ്ഞിനെ അക്രമികൾ പുറത്തേക്കെറിയുകയായിരുന്നു. കുഞ്ഞു മരിച്ച ആഘാതത്തിൽ പീഡനമേറ്റതിനെ കുറിച്ച് യുവതി പുറത്തറിയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.