ന്യൂഡൽഹി: ബാങ്കിനു പിന്നാലെ തപാൽ വകുപ്പിെൻറ കീഴിൽ ഇൻഷുറഷൻസ് കമ്പനിയും വരുന്നു. വിവിധ മേഖലകളിലേക്ക് തപാൽ വകുപ്പിെൻറ ചുവടുവെപ്പാണിതെന്നും രണ്ടു വർഷത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനി പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി മനോജ് സിൻഹ വ്യക്തമാക്കി.
ഇൻഷുറൻസ് കമ്പനി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അടുത്തയാഴ്ച തുടക്കമിടുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് (െഎ.പി.പി.ബി) പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ ഒന്നിനാണ് തുടക്കമിട്ടത്.
രാജ്യത്തെ ബാങ്കിങ് രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പാണെന്നായിരുന്നു കേന്ദ്രം ഇതിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.