മണിപ്പൂർ കഴിഞ്ഞു മതി മറ്റു നടപടി -പാർലമെന്‍റിൽ പ്രതിപക്ഷം

ഫ്രാ​ൻ​സി​ലും അ​മേ​രി​ക്ക​യി​ലും യാ​ത്ര പോ​കാ​നും എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ന്‍റെ 38 പാ​ർ​ട്ടി​ക​ളെ വി​ളി​ച്ചു​കൂ​ട്ടാ​നും സ​മ​യ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മ​ണി​പ്പൂ​രി​ൽ പോ​കാ​ൻ ഇ​നി​യും സ​മ​യം കി​ട്ടാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: മ​ഴ​ക്കാ​ല പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ ത​ട്ടി ഇ​രു​സ​ഭ​ക​ളി​ലും ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ​സി​ങ്ങി​നെ പു​റ​ത്താ​ക്കി മ​ണി​പ്പൂ​രി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, പ്ര​ധാ​ന​മ​ന്ത്രി സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ക, അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന വി​ധം 267-ാം ച​ട്ട​പ്ര​കാ​രം രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ പ്ര​തി​പ​ക്ഷം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

ച​ർ​ച്ച​യാ​കാ​മെ​ന്ന നി​ല​പാ​ട്​ പ്ര​ക​ടി​പ്പി​ച്ച സ​ർ​ക്കാ​ർ, മ​റ്റു ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച്​ മ​ണി​പ്പൂ​ർ ആ​ദ്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷാ​വ​ശ്യ​ത്തി​ന്​ വ​ഴ​ങ്ങി​യി​ല്ല. നി​ശ്ചി​ത തീ​യ​തി​യും സ​മ​യ​വും നി​ശ്ച​യി​ച്ച്​ സാ​ധാ​ര​ണ ച​ർ​ച്ച അ​നു​വ​ദി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ​വും ത​യാ​റാ​യി​ല്ല. ഇ​തോ​ടെ രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ന​ട​പ​ടി മു​ട​ങ്ങി.

ബം​ഗ​ളൂ​രു​വി​ൽ ചേ​ർ​ന്ന്​ ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി പ്ര​ഖ്യാ​പി​ച്ച പ്ര​തി​പ​ക്ഷം യോ​ജി​ച്ച നി​ല​പാ​ടി​ന്​ രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മു​റി​യി​ൽ യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​ണ്​ സ​ഭ​ക​ളി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​രു​സ​ഭ​ക​ളി​ലും വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ബി.​ആ​ർ.​എ​സും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, സ​ഭാ​ധ്യ​ക്ഷ​ന്മാ​ർ അ​നു​വ​ദി​ച്ചി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലും ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​മെ​ന്ന്​ വ്യ​ക്​​ത​മാ​ണ്.

ഫ്രാ​ൻ​സി​ലും അ​മേ​രി​ക്ക​യി​ലും യാ​ത്ര പോ​കാ​നും എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ന്‍റെ 38 പാ​ർ​ട്ടി​ക​ളെ വി​ളി​ച്ചു​കൂ​ട്ടാ​നും സ​മ​യ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മ​ണി​പ്പൂ​രി​ൽ പോ​കാ​ൻ ഇ​നി​യും സ​മ​യം കി​ട്ടാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ചോ​ദി​ച്ചു. ര​ണ്ട​ര മാ​സ​മാ​യി തു​ട​രു​ന്ന ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ​ഷാ ​പ​രാ​ജ​യ​മാ​ണെ​ന്ന്​ സ്വ​യം തെ​ളി​യി​ച്ചു. അ​ക്ര​മം ന​ട​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഭ​ര​ണ​മാ​ണ്​ മ​ണി​പ്പൂ​രി​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല​ർ​ത്തു​ന്ന നി​ശ്ശ​ബ്​​ദ​ത​ക്ക്​ രാ​ജ്യം ക്ഷ​മി​ക്കി​ല്ല. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം 142 പേ​ർ ഇ​തി​ന​കം മ​രി​ച്ചു. 54,488 പേ​ർ വീ​ടു ന​ഷ്ട​പ്പെ​ട്ട്​ അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റി. ഇ​തൊ​ന്നും പാ​ർ​ല​മെ​ന്‍റ്​ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ള​ല്ലേ എ​ന്ന്​ ഖാ​ർ​​ഗെ ചോ​ദി​ച്ചു.

Tags:    
News Summary - After Manipur, another step is enough - Opposition in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.